സംഗീതം ലഹരിയായി പെയ്തിറങ്ങും; റാസാ ബീഗം കൊയിലാണ്ടിയില്‍ പാടുന്നു, ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ ഗസല്‍ നൈറ്റ്



കൊയിലാണ്ടി:
ലഹരിയ്‌ക്കെതിരെ കടലോളം കലിതുള്ളി കലയും ഉയിര്‍പ്പ് 2023 കാമ്പെയ്‌ന്റെ ഭാഗമായി കൊയിലാണ്ടിയില്‍ ഗസല്‍ നൈറ്റ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. ഡിസംബര്‍ 30ന് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ഗായിക റാസാ ബീഗം പാടും.

കാമ്പെയ്‌ന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സായാഹ്നം സിനിമാ താരവും നാടക പ്രവര്‍ത്തകനുമായ പി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗസല്‍ നൈറ്റ് പരിപാടിയ്‌ക്കൊപ്പം ഒപ്പന, തിരുവാതിര, മാര്‍ഗം കളി, കളരിപ്പയറ്റ് തുടങ്ങിയ കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടിയുടെ പ്രചരണാര്‍ത്ഥം ഡിസംബര്‍ 24, 25 തിയ്യതികളില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോളുകളും ലഹരിവിരുദ്ധ ക്രിസ്മസ് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചിരുന്നു.
ഗസല്‍ ഗായകരായ റാസ, ബീഗം ദമ്പതികളുടെ പാട്ടുകള്‍ ഏറെ ജനപ്രിയമാണ്. ഓമലാളേ എന്ന ഗസലിലൂടെയാണ് കണ്ണൂര്‍കാരായ റാസ റസാഖും തിരുവനന്തപുരം സ്വദേശിയായ ഇംതിയാസ് ബീഗവും ഏറെ ജനശ്രദ്ധനേടിയത്.