റേഷന്‍ വാങ്ങാന്‍ ഇത്തവണ അധികം വൈകേണ്ട; ഈ മാസത്തെ റേഷന്‍ ആഗസ്റ്റ് 28വരെ, തിരുവോണം മുതല്‍ മൂന്ന് ദിവസം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. ആഗസ്റ്റ് 28വരെയേ ഈ മാസത്തെ റേഷന്‍ വിതരണമുണ്ടാവൂ. തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതല്‍ 31 (വ്യാഴാഴ്ച) വരെ തുടര്‍ച്ചയായ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധിയാണ്.
ഭക്ഷ്യപൊതുവിതരണ കമ്മീഷന് ഇതുസംബന്ധിച്ച ഉത്തരവിറക്കി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.
2023 ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം, ഓണം പ്രമാണിച്ച് വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്ക് അധികമായി അനുവദിച്ചിട്ടുള്ള സ്പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11 മുതല്‍ ആരംഭിച്ചിരുന്നു. വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്ക് സ്പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90/- രൂപാ നിരക്കിലാണ് വിതരണം ചെയ്യുന്നത്.