പള്ളിക്കര കരുണാകരൻ രചിച്ച കഥകളുടെ സമാഹരണമായ ‘രങ്കൂൺ ചുരുട്ട്’ പ്രകാശനം ചെയ്തു
തിക്കോടി: പള്ളിക്കര കരുണാകരൻ രചിച്ച കഥകളുടെ സമാഹരണമായ ‘രങ്കൂൺ ചുരുട്ട്’ പ്രകാശനം ചെയ്തു. പയ്യോളി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് യു.കെ.കുമാരൻ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സുജേന്ദ്ര ഘോഷ് പള്ളിക്കര അദ്ധ്യക്ഷനായി.
ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രാജൻ തിരുവോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.നാരായണൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. പ്രനില സത്യൻ, ബിനു കരോളി, ബിനോയ് മാസ്റ്റർ, മേലടി മുഹമ്മദ്, ചന്ദ്രൻ മാസ്റ്റർ പള്ളിക്കര എന്നിവർ സന്നിഹിതരായ ചടങ്ങിന് പി.ടി.ബാബു സ്വാഗതവും രാജേഷ് കളരി നന്ദിയും പറഞ്ഞു. പടിപ്പുരബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.