രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ; മത്സരം ഇന്ന് അവസാനിക്കും, കേരളത്തിൻ്റെ വിജയ പ്രതീക്ഷ അവസാനിക്കുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിക്കുന്നു. അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിദർഭയുടെ സ്കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിലാണ്. അതോടെ വിദർഭയുടെ ലീഡ് 351 റൺസിലെത്തിയിട്ടുണ്ട്.
അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. രാവിലത്തെ സെഷനിൽ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്താൻ കേരളത്തിന് സാധിച്ചു. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരുടെ വിക്കറ്റാണ് വിദർഭയ്ക്ക് ആദ്യം നഷ്ടമാകുന്നത്. 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്ത് കരുൺ നായർ പുറത്തായി. ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്. 25 റൺസുമായി ക്യാപ്റ്റൻ അക്ഷയ് വഡേക്കർ നാല് റൺസുമായി ഹാർഷ് ദുബെ എന്നിവരെയും വിദർഭയ്ക്ക് നഷ്ടമായി.
24 റൺസോടെ അക്ഷയ് കാരണവർ ക്രീസിലുണ്ട്. കേരളത്തിനായി ആദിത്യ സർവതെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. രഞ്ജി കിരീടം സ്വന്തമാക്കാൻ കേരളത്തിന് മത്സരം വിജയിക്കണം. ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയ ടീം എന്ന നിലയിൽ സമനില ആണെങ്കിലും വിദർഭ കിരീടം സ്വന്തമാക്കും.
Summary: Ranji Trophy Cricket Final; The match ends today and Kerala’s hope of victory ends