ലക്ഷ്യമിടുന്നത് വയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അഭിസംബോധന ചെയ്യാന്‍; ഹാപ്പിനസ് ഫോറം രൂപീകരിച്ച് മുചുകുന്നിലെ രംഗകല ലൈബ്രറി
മുചുകുന്ന്: രംഗകല ലൈബ്രറി ആന്റ് റീഡിംഗ് റൂം പാച്ചാക്കല്‍ മുചുകുന്ന് ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനസ് ഫോറം രൂപീകരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗ ഗ്രന്ഥശാലകളില്‍ വയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് ഹാപ്പിനസ് ഫോറങ്ങള്‍ രൂപീകരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജനങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും.
ഫോറം രൂപീകരണ യോഗം സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ ശ്രീപത്മം ആശംസകള്‍ നേര്‍ന്നു. ലൈബ്രറി പ്രസിഡന്റ് ബിജീഷ് എന്‍അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ജില്ലാ സ്‌കൂള്‍ കലോത്സവ – ശാസ്‌ത്രോത്സവ പ്രതിഭകളായ അവന്തിക എസ് ; അലോനഎസ് രാജേഷ് എന്നിവരെ അനുമോദിച്ചു. സുരേന്ദ്രന്‍ ശ്രീപത്മം കണ്‍വീനറായി ഏഴംഗ ഹാപ്പിനസ് ഫോറം രൂപീകരിച്ചു. ഒ പി പ്രകാശന്‍ സ്വാഗതവും ഷിജു എന്‍ നന്ദിയും രേഖപ്പെടുത്തി.
Summary: Rangakala Library, Muchukunnu formed Happiness Forum