രാജീവ്ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി


കൊയിലാണ്ടി: രാജീവ്ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി. കൊയിലാണ്ടി സി.കെ.ജി സെന്ററില്‍ രാജീവ്ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ശേഷം ചേര്‍ന്ന സദ്ഭാവനാ യോഗം കെ.പി.സി. സി മെമ്പര്‍ സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ആധുനിക ഇന്ത്യയുടെ കുതിപ്പിന് കരുത്തുപകരാന്‍ യുവാക്കളുടെ സര്‍ഗ്ഗശേഷിയെ പ്രയോജനപ്പെടുത്താന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച സാരഥിയായിരുന്നു രാജീവ് ഗാന്ധിയെന്ന് അെദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തി വോട്ടവകാശം 21 ല്‍ നിന്ന് 18 ആക്കി കുറയ്ക്കുവാന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ ആധുനിക ഇന്ത്യയുടെ ഭാവപകര്‍ച്ച ലോകത്തിന് സമ്മാനിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചുമതല വഹിക്കുന്ന കെ.പി.സി.സി മെമ്പര്‍ രത്‌നവല്ലി ടീച്ചര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.


ജില്ലാ കോണ്‍ ഗ്രസ് കമ്മറ്റി ഭാരവാഹികളായ അഡ്വ:കെ.വിജയന്‍, രാജേഷ് കീഴരിയൂര്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് സുധാകരന്‍, കൂമുള്ളി കരുണാകരന്‍, കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍, നഭടരി ഭാസ്‌ക്കരന്‍, ശ്രീജാറാണി, റീന കെ വി, ഷീബ അരീക്കല്‍ എന്നിവര്‍ സംസാരിച്ചു. ചെറുവക്കാട് തമന്‍ സ്വാഗതവും ഇ.കെ. പ്രഷ് നന്ദിയും അറിയിച്ചു.

Description: Rajiv Gandhi's 80th birthday celebrated as Sadbhavana Day by Congress koyilandy Block Committee