‘വര്‍ധനവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം’; വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കുരുടിമുക്കിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പ്രതിഷേധം


അരിക്കുളം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കുരുടിമുക്കിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് കപ്പത്തൂർ ശ്രീധരൻ സംഗമം ഉദ്ഘാടനം ചെയ്തു. വർഷത്തിൽ രണ്ടും മൂന്നും തവണ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.

ഏറ്റവും താഴത്തട്ടിൽ ജീവിക്കുന്ന സാധാരണക്കാരായുള്ള തൊഴിലാളികളും കർഷകരും മുണ്ട് മുറുക്കിയുടുത്താണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത്. അതിനിടയിലാണ് പാമ്പ് കടിച്ചവൻറെ തലയിൽ ഇടിതീ വീണതുപോലെ വൈദ്യുതി ചാർജ് വിലവർധനവ് വന്നു വീണത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സർക്കാർ കാണിച്ചുകൂട്ടുന്ന ധൂർത്ത് അവസാനിപ്പിച്ച് സാമൂഹിക ക്ഷേമ പെൻഷൻ നിലവിൽ നാലുമാസം പെന്റിങ്ങിലാണ്. അത് വിതരണം ചെയ്യാൻ മനസ്സ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാരുക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.മുരളീധരൻ, കെ.കെ ബാലൻ, ശ്രീധരൻ കണ്ണമ്പത്ത്, റിയാസ് ഊട്ടേരി, ഇ.കെ ശശി, പി.എം കുഞ്ഞിരാമൻ, അനിൽകുമാർ അരിക്കുളം, കെ.ശ്രീകുമാർ, മുഹമ്മദ് എടച്ചേരി എന്നിവർ സംസാരിച്ചു.