‘നാണിയമ്മയ്ക്ക് രാവുണ്ണീടെ തൂലികച്ചാര്ത്ത്’; രാജീവ് ചേമഞ്ചേരിയുടെ പ്രഥമ കവിതാ സമാഹാരം പ്രകാശനം ചെയ്തു
കൊയിലാണ്ടി: ചേമഞ്ചേരി സ്വദേശി രാജീവിന്റെ പ്രഥമ കവിതാസമാഹാരം പ്രാകശനം ചെയ്തു. ‘നാണിയമ്മയ്ക്ക് രാവുണ്ണീടെ തൂലികച്ചാര്ത്ത്’ എന്ന കവിത തൃശ്ശൂര്‍ എഴുത്തച്ഛന് ഹാളില്‍ വെച്ച് സാഹിത്യകാരി ഡോ: കെ.പി സുധീര ആവ്യ പബ്ലിക്കേഷന്‍സ് ഡയരക്ടര്‍ എഴുത്തുകാരന് കവിയുമായ റഹീം പുഴയോരത്തിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
കവി ശ്രീജിത്ത് അരിയല്ലൂര്‍, എഴുത്തുകാരന് ശിഹാബുദ്ധീന്‍ പൊയ്തുംകടവ്, കവയിത്രി ലൈല വിനയന്, എഴുത്തുകാരന് കവിയുമായ ഷെരീഫ് സി മണ്ണാര്‍മല, കവയിത്രി ഷഹിജ പുലാക്കല്‍, കവയിത്രി മീരാചന്ദ്രശേഖര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.