എലത്തൂരില്‍ നിന്നും റെയില്‍വേയുടെ ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചുവിറ്റു; വെങ്ങളത്ത് തട്ടുകട നടത്തുന്ന യുവാവടക്കം മൂന്നുപേര്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍


Advertisement

കോഴിക്കോട്: റെയില്‍വേയുടെ ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. വെങ്ങളത്ത് തട്ടുകട നടത്തുന്ന അക്ഷയ് (33) ഇയാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ആക്ര കച്ചവടക്കാരായ വയനാട് സ്വദേശി സെല്‍വരാജ്, കൊടശ്ശേരിയില്‍ താമസിക്കുന്ന അനന്ത ജോതി എന്നിവരെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി.

Advertisement

എലത്തൂരില്‍ നിന്നും റെയില്‍വേയുടെ ഇരുമ്പ് സാധനങ്ങള്‍ എടുത്ത് വെങ്ങളത്തെയും അത്തോളിയിലെയും ആക്രിക്കടക്കാര്‍ക്ക് അക്ഷയ് വില്‍ക്കുകയായിരുന്നു. മൂന്നുപ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement

Summary: Railway iron goods were stolen from Elathur