റെയില്‍വേ ഗേറ്റ് ഗുഡ്‌സ് ഓട്ടോ ഇടിച്ച് തകര്‍ന്നു; കൊല്ലത്ത് ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: ഗുഡ്‌സ് ഓട്ടോ ഇടിച്ച് കൊല്ലം റെയില്‍വേ ഗേറ്റ് തകര്‍ന്നു. സംഭവസ്ഥലത്ത് വന്‍ ഗതാതക്കുരുക്ക് അനുഭവപ്പെട്ടു. രാത്രി 7.30 ഓടെയായിരുന്നു സംഭവം. കൊല്ലം -നെല്യാടി റോഡിലെ ഗേറ്റ് ആണ് തകര്‍ന്നത്.

ഗേറ്റ് അടയ്ക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ പെട്ടെന്ന് പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഗേറ്റ് തകര്‍ന്ന നിലയിലാണുളളത്. റോഡില്‍ ഗതാഗതം നിരോധിച്ചു.

ഗതാഗതം നിരോധിച്ചതോടെ കൊല്ലം നെല്ല്യാടി റൂട്ടിലൂടെയുളള വാഹനങ്ങള്‍  തകരാര്‍ പരിഹരിക്കുന്നതുവരെ
തിരിച്ചുവിട്ടു.  അരമണിക്കൂറോളമാണ്‌ സംഭവസ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

നിലവില്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നാളെ രാവിലെ തകരാര്‍ പരിഹാരിക്കാനുളള നടപടികള്‍ ആരംഭിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയത്.