കൊയിലാണ്ടി താലൂക്ക് പരിധിയില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു; വിശദമായി അറിയാം


കൊയിലാണ്ടി: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ആളുകളെയും മറ്റ് സാധനങ്ങളും കൊണ്ട് പോകുന്നതിനുളള വാഹനങ്ങള്‍, യന്ത്രങ്ങള്‍, മറ്റ് സാധന സാമഗ്രികള്‍ എന്നിവയുടെ ഉടമകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ മെയ് 31 ന് വൈകീട്ട് മൂന്ന് മണിക്കകം താലൂക്ക് ഓഫീസിലെ ഡി സെക്ഷനില്‍ ഏല്‍പിക്കണം. അന്നേ ദിവസം നാല് മണിക്ക് തഹസില്‍ദാര്‍ ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0496-2620235.