ബില്ലിംഗ് കൗണ്ടര്‍ സ്റ്റാഫിനെ കബളിപ്പിച്ച് മോഷണ ശ്രമം ; കോഴിക്കോട് ലുലുമാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഗ്രോസറി സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച വയോധികന് പിടിയില്‍
കോഴിക്കോട്: ലുലുമാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഗ്രോസറി സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച വയോധികന് പിടിയില്‍. കോഴിക്കോട് തിരുവങ്ങൂര്‍ അല്‍ അമീന് മഹലില്‍ മൊയ്തീന്‍കുട്ടിയാണ് (60) കസബ പോലീസിന്റെ പിടിയിലായത്. മങ്കാവ് പുതുതായി പ്രവര്‍ത്തനമാരംഭിച്ച ലുലുമാളിലാണ് വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഹൈപ്പര്‍ മാര്‍ക്കെറ്റിലെ ബില്ലിംഗ് കൗണ്ടര്‍ സ്റ്റാഫിനെ കബളിപ്പിച്ചായിരുന്നു മോഷണ ശ്രമം. 7500 രൂപ വിലവരുന്ന ഗ്രോസറി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷനില്‍ ക്രൈം. 798/24 U/s. 62, 305(a) ബി.എന്‍.എസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ചുവരുന്നു.