ജോലിയ്ക്കിടെ കുഴഞ്ഞുവീണു; കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവ് അലക്‌സ് ജിജോ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

ലൈനില്‍ ഓട്ടോയുമായി നില്‍ക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതരായ അശോകന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരന്‍: ആന്‍ഡ്രൂസ്. സംസ്‌കാര ചടങ്ങുകള്‍ നാളെ വെസ്റ്റ്ഹില്ലിലെ പള്ളി സെമിത്തേരിയില്‍ നടക്കും.