‘കോൽക്കളി ചരിത്രവും ശൈലീ ഭേദങ്ങളും’; കൊയിലാണ്ടിയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. നാസർ കാപ്പാട് രചിച്ച “കോൽക്കളി ചരിത്രവും ശൈലീ ഭേദങ്ങളും” എന്ന ഗ്രന്ഥത്തെ കേന്ദ്രീകരിച്ച് ചർച്ച സംഘടിപ്പിച്ചത്. ലൈബ്രറി നേതൃസമിതി കൺവീനർ വി.രമേശൻ ഉദ്ഘാടനം ചെയ്തു.

ഡോക്ടർ അബൂബക്കർ കാപ്പാട് പുസ്തകാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു. സർവ്വശ്രീ. എ. അസീസ്, ലത്തീഫ് കവലാട്, ചേനോത്ത് ഭാസ്കരൻ, ഷൈനീ കൃഷ്ണ, സംഗീത കീഴരിയൂർ, ഗംഗാധരൻ ഗോപാലപുരം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മുചുകുന്ന് ഭാസ്കരൻ സ്വാഗതവും രവീന്ദ്രൻ പി നന്ദിയും പറഞ്ഞു.