പുഷ്പാര്‍ച്ചന നടത്തി വിദ്യാര്‍ഥികളും വിമുക്തഭടന്മാരും; കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ച് പൂര്‍വ്വ സൈനിക് സേവാ പരിഷത്ത്


കൊയിലാണ്ടി: പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ വെച്ച് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. സെക്രട്ടറി പങ്കജാക്ഷന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മോഹനന്‍ ടി.സി അധ്യക്ഷം വഹിച്ചു.

പുനത്തില്‍ രാഘവന്‍ നായര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ മനോജ് മുഖ്യഭാഷണം നടത്തി. ശ്രീകല സതീഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി.

ചടങ്ങില്‍ ഭാരതാംബക്കു മുന്നില്‍ വിദ്യാര്‍ത്ഥികളും വിമുക്തഭടന്‍മാരും പുഷ്പാര്‍ച്ചന നടത്തി. വന്ദേ മാതര ഗാനാലാപനം, ദേശഭക്തിഗാനം എന്നിവ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പായസ വിതരണവും നടത്തി. ഹെഡ്മാസ്റ്റര്‍ കെ.കെ മുരളി, വിദ്യാലയപ്രസിഡണ്ട് അനില്‍ അരങ്ങില്‍, മാതൃസമിതി വൈസ് പ്രസിഡണ്ട് നിമിഷ എന്നിവര്‍ നേതൃത്വം നല്‍കി