ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് പുറക്കാട് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി
നന്തി ബസാര്‍: പുറക്കാട് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം നാട്ടൊരുമയുടെയും മാനവ സൗഹാര്‍ദത്തിന്റെയും വേദിയായി. പുറക്കാട് കൊപ്രക്കണ്ടം പളളിയങ്കണത്തിലും, സിറാജുല്‍ ഹുദാ മദ്രസയിലുമായി നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍, രാമചന്ദ്രന്‍ കുയ്യണ്ടി, സന്തോഷ് തിക്കോടി, പടന്നയില്‍ പ്രഭാകരന്‍, പപ്പന്‍ മൂടാടി, ഇ.കെ.ചോയി, മണിമംഗലത്ത് ഷെമീര്‍ ബാബു, ബിനു കാരോളി, ജയചന്ദ്രന്‍ തിക്കോടി, രതീഷ് കണ്ണലം കണ്ടി എന്നിവര്‍ സംസാരിച്ചു.
[ad1]
രാജീവന്‍ കൊടലൂര്‍, ആര്‍.ടി.ജാഫര്‍, പ്രമോദ് അരിമ്പൂര്‍, ഷാഫി എറാള, മനാഫ് വള്ളില്‍, സഹീദ് കുറുമ്മണ്ണില്‍, ജാഫര്‍ എറാള, അമ്പാടി ബാലകൃഷ്ണന്‍, ബാബുപറോളി, മജീദ് പുതിയെടുത്ത്, അബ്ദുറഹ്‌മാന്‍ മീത്തല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
[ad2]