പാരിസിൽ നടക്കുന്ന ഒളിമ്പിക്സിനെ വരവേറ്റ് പുളിയഞ്ചേരി യു.പി സ്‌കൂള്‍ 


കൊയിലാണ്ടി: 2024 പാരീസ് ഒളിമ്പിക്‌സിന് വരവേല്‍പ്പ് നല്‍കി പുളിയഞ്ചേരി യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഒളിമ്പിക്‌സ് ഔദ്യോഗിക ചിഹ്നമായ അഞ്ച് വളയങ്ങളുടെ മാതൃകയില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ഓരോ വളയങ്ങളുടെയും നിറത്തില്‍ വസ്ത്രങ്ങള്‍ ധരിച്ചു പാരീസ് ഒളിമ്പിക്‌സ് ഗാനത്തിനനുസരിച്ച് ചുവടുകള്‍ വെച്ചു.

സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ഹരിന്‍ കല്യാണിന് ദീപശിഖ കൈമാറി. സ്‌കൂള്‍ കായിക താരങ്ങള്‍ ദീപശിഖയുമായി വലംവെച്ച് ഒളിമ്പിക്‌സ് പ്രതിജ്ഞ ചൊല്ലി.

റഷീദ് പുളിയഞ്ചേരി, ജിജി എല്‍ആര്‍, സ്റ്റാഫ് സെക്രട്ടറി നീതു. എം, എസ്.ആര്‍.ജി കണ്‍വീനര്‍ അഖില്‍ പി.സി, ബേണി കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.