ഓണം, വിഷു അവധികള്‍ അവധി ദിനങ്ങളില്‍ തന്നെ; 2024ലുള്ളത് 26 പൊതു അവധി ദിനങ്ങള്‍, പ്രധാന അവധികള്‍ ദിനങ്ങള്‍ മിക്കതും രണ്ടാംശനി, ഞായര്‍ ദിവസങ്ങളില്‍
തിരുവനന്തപുരം: 2024 കലണ്ടര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. കലണ്ടര്‍ കിട്ടിയാല്‍ മിക്കയാളുകളുടെയും കണ്ണുകള്‍ ആദ്യം പോകുക പൊതു അവധി ദിനങ്ങളിലേക്കാണ്. 26 അവധി ദിനങ്ങളാണ് അടുത്തവര്‍ഷം കലണ്ടര്‍ പ്രകാരം പൊതു അവധി ദിനങ്ങളായുള്ളത്. കാത്തിരിക്കുന്ന പ്രധാനപ്പെട്ട അവധി ദിനങ്ങള്‍ മിക്കതും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെയാണ്.
പുതുവര്‍ഷത്തെ രണ്ടാം ദിവസമായ ജനുവരി 2നാണ് ആദ്യ പൊതു അവധി. മന്നം ജയന്തിയാണ് അന്ന്. റിപ്പബ്ലിക് ദിനമാണ് ജനുവരിയിലെ മറ്റൊരു അവധി. ഫെബ്രുവരി, നവംബര്‍ മാസങ്ങളില്‍ ഞായറും രണ്ടാം ശനിയും ഒഴികെ പൊതു അവധികള്‍ ഒന്നും ഇല്ല. മറ്റെല്ലാ മാസങ്ങളിലെയും കലണ്ടറുകളില്‍ കൂടുതല്‍ ചുവന്ന മഷികള്‍ കാണാന്‍ കഴിയും.
റിപ്പബ്ലിക് ദിനം വെള്ളിയാഴ്ചയാണ് വരുന്നത്. മാര്‍ച്ചിലെ ആദ്യ അവധി ശിവരാത്രി ദിനത്തിന്റേതാണ്. അതും വെള്ളിയാഴ്ചയാണ്. മലയാളികളുടെ പ്രധാന ആഘോഷങ്ങളിലൊന്നായ വിഷുവും ഓണവുമെല്ലാം ശനി, ഞായര്‍ ദിവസങ്ങളിലാണ്. ഏപ്രില്‍ മാസത്തിലാണ് ഈദുല്‍ ഫിത്വര്‍. ഇതിന്റെ അവധി ബുധനാഴ്ചയാണ്.
ജൂണ്‍ 17നാണ് ബക്രീദ് അവധി. ഇത് തിങ്കളാഴ്ചയാണ്. ആഗസ്റ്റില്‍ അഞ്ച് പൊതു അവധികളുണ്ട്. ഇതില്‍ കര്‍ക്കിടവാവ് ശനിയാഴ്ചയാണ്. സ്വാതന്ത്ര്യദിനവും ശ്രീകൃഷ്ണ ജയന്തിയുമടക്കം മറ്റ് നാല് അവധികള്‍ പ്രവൃത്തി ദിവസങ്ങളിലാണ്. സെപ്റ്റംബറിലെ രണ്ടാം ശനിയാഴ്ചയാണ് ഒന്നാം ഓണ അവധി. നവമി, വിജയദശമി അവധിയുടെ സ്ഥിതിയും ഇതുപോലെ തന്നെ. ഒക്ടോബറിലെ രണ്ടാം ശനിയും ഞായറും.
2024ലെ പൊതു അവധികള്‍
ജനുവരി 2 : മന്നം ജയന്തി
ജനുവരി 26 : റിപ്പബ്ലിക്ക് ഡേ
മാര്‍ച്ച് 8 : ശിവരാത്രി
മാര്‍ച്ച് 28 : പെസഹാ വ്യാഴം
മാര്‍ച്ച് 29 : ദുഃഖ വെള്ളി
മാര്‍ച്ച് 31 : ഈസ്റ്റര്‍
ഏപ്രില്‍ 10 : റംസാന്‍
ഏപ്രില്‍ 14 : വിഷു
മെയ് 01 : തൊഴിലാളി ദിനം
ജൂണ്‍ 17 : ബക്രിദ്
ജൂലൈ 16 : മുഹ്‌റം
ഓഗസ്റ്റ് 3 : കര്‍ക്കിടക വാവ്
ഓഗസ്റ്റ് 15 : സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20 : ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 26 : ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28 : അയ്യങ്കാളി ജയന്തി
സെപ്റ്റംബര്‍ 14 : ഒന്നാം ഓണം
സെപ്റ്റംബര്‍ 15 : തിരുവോണം
സെപ്റ്റംബര്‍ 16 : മൂന്നാം ഓണം
സെപ്റ്റംബര്‍ 17 : നാലാം ഓണം
സെപ്റ്റംബര്‍ 21 : ശ്രീനാരായണ ഗുരു സമാധി
ഒക്ടോബര്‍ 2 : ഗാന്ധി ജയന്തി
ഒക്ടോബര്‍ 12 : മഹാനവമി
ഒക്ടോബര്‍ 13 : വിജയദശമി
ഒക്ടോബര്‍ 31 : ദീപാവലി
ഡിസംബര്‍ 25 : ക്രിസ്മസ്
നിയന്ത്രിത അവധി ദിനങ്ങള്‍:
മാര്‍ച്ച് 12 : അയ്യാ വൈകുണ്ഠ സ്വാമി ജയന്തി
ഓഗസ്റ്റ് 19 : ആവണി അവിട്ടം
സെപ്തംബര്‍ 17 : വിശ്വകര്‍മദിനം.