സ്വന്തം നാട്ടുകാര്‍ക്ക് പി.ടി ഉഷ നല്കിയ വാഗ്ദാനം പാലിക്കണം; പയ്യോളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി
കൊയിലാണ്ടി:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭാ എം.പി സ്വന്തം നാട്ടുകാര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്ന് പയ്യോളി ടൗണ്‍ കോണ്‍ഗ്രസ് കമിറ്റി ആവശ്യപ്പെട്ടു. യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ ടി വിനോദന്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പയ്യോളി ടൗണില്‍ മേല്‍പാലത്തിനു കൂടുതല്‍ തൂണുകള്‍ ഉണ്ടാകുമെന്നും അതുവഴി പയ്യോളി ടൗണ്‍ രണ്ടായി മുറിഞ്ഞുപോകുന്നതിനു പരിഹാരം ഉണ്ടാക്കുമെന്നും പി.ടി ഉഷ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കമ്മിറ്റി ആരോപിച്ചു.
യോഗത്തില്‍ പുതിയ കമിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രജീഷ് കൂട്ടം വള്ളി പ്രസിഡന്റായും രാജന് ടി തരിപ്പയില്‍, ടി പി അനീഷ് എന്നിവര്‍ വൈസ് പ്രസിഡന്റായും ഇ.കെ ബിജു ജനറല്‍ സെക്രട്ടറിയായും ഷിജേഷ് സുധാകരന്, എം കെ മുനീര്‍ എന്നിവര്‍ സെക്രട്ടറിമാരായും വിപിന്‍ വേലായുധന് ട്രഷററായും ചുമതലയേറ്റു.
യോഗത്തില്‍ ഇ.കെ ശീതള്‍ രാജ് അധ്യക്ഷനായി. പി എന്‍ അഷറഫ് മാസ്റ്റര്‍, എന്‍.എം മനോജ് എന്നിവര്‍ സംസാരിച്ചു.