കോടഞ്ചേരിയിൽ സൈക്കോളജിസ്റ്റ് നിയമനം; അഭിമുഖം 30-ന്


കോഴിക്കോട്: സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബ്ലിംഗ് കോഴിക്കോടിന്റെ ഭാഗമായി കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ചികിത്സ പുനരിധിവാസ പദ്ധതിക്കായി കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ കോടഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് യോഗ്യത – എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ആന്റ് ആര്‍സിഐ രജിസ്ട്രേഷന്‍.
റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്- എം.ഫില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ആന്റ് പിജിഡിഐആര്‍പി ആര്‍സിഐ രജിസ്ട്രേഷന്‍.

അഭിമുഖം ജനുവരി 30 ന് രാവിലെ 10.30-ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ – 0495 2210289. ഇ മെയില്‍ [email protected].