കുവൈറ്റ് അഗ്നി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു മതിയായ സഹായം നൽകണം; കാപ്പാട് സ്മരണാജ്ഞലി സംഘടിപ്പിച്ചു


കാപ്പാട് : കുവൈറ്റ് അഗ്നി ദുരന്തത്തിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ കുടുംബത്തിന് മതിയായ സഹായം നൽകണമെന്നും
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി യുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ആവശ്യപ്പെട്ടു. അഗ്നി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് കേന്ദ്ര സംസ്ഥാന സർക്കാർ നൽകിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നൽകണമെന്നുമാണ് ആവശ്യം.

ദുരന്തം നടന്ന ഉടനെ കേന്ദ്ര സംസ്ഥാന സർക്കാർ തക്ക സമയത്തു ഇടപെട്ടതും മൃതദേഹം യുദ്ധകാല അടിസ്ഥാനത്തിൽ സ്വദേശത്തു എ ത്തിക്കുന്നതിനും പരിക്ക് പറ്റിയ വർക്ക് ഉയർന്ന ചികിത്സ നൽകുകയും ചെയ്ത കുവൈറ്റ് ഭരണാധികാരികൾ നടത്തിയ സേവനവും ശ്ലാഘനീയമാണെന്നും യോ​ഗം വിലയിരുത്തി.

സ്മരണാജ്ഞലി എന്ന പേരിൽ യത്തീംഖാനയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങ് കെഎംസിസി കുവൈറ്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ മുനീർ കാപ്പാട് സ്വാഗതം പറഞ്ഞു. കെ കെ കരീം, പി യു കെ. മൊയ്‌തീൻ കോയ, അജ്മൽ, ഹമീദ് ആവള, മഹമൂദ് ടി വി.ദമാം അമ്മികണ്ണാടി, യൂസഫ് കുവൈറ്റ്‌ എന്നിവർ സംസാരിച്ചു.