ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം; കൊയിലാണ്ടിയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ മാര്‍ച്ചും ധര്‍ണ്ണയും
അരിക്കുളം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കൊയിലാണ്ടി ഏരിയയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അരിക്കുളം പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും യൂനിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.രജിത അധ്യക്ഷയായി. സി.എം.രാധ, എന്‍.പി.ബിന്ദു, എം.എം.കുഞ്ഞിക്കണാരന്‍ എന്നിവര്‍ സംസാരിച്ചു. പി.എം.ബാലന്‍ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും പി.സത്യന്‍ ഉദ്ഘാടനം ചെയ്തു.
കെ.ടി.സിജേഷ് അധ്യക്ഷനായി. എന്‍.കെ.ഭാസ്‌കരന്‍, ഷീന, എം.റീന എന്നിവര്‍ സംസാരിച്ചു. പി.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. ചെങ്ങോട്ടുകാവില്‍ പി.സി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.രാജന്‍ അധ്യക്ഷനായി. ഷീബ മലയില്‍, കെ.സുധ, ജയശ്രീ മനത്താനത്ത് എന്നിവര്‍ സംസാരിച്ചു. ഇന്ദിര സ്വാഗതം പറഞ്ഞു. കീഴരിയൂര്‍ പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും സി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
അമല്‍സരാഗ അധ്യക്ഷയായി. എ.സോമശേഖരന്‍, കെ.പി.ഭാസ്‌കരന്‍, കെ.ടി.രാഘവന്‍ സംസാരിച്ചു. വി.ജ്യോതിഷ് സ്വാഗതം പറഞ്ഞു. ചേമഞ്ചേരി പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.സത്യന്‍ അധ്യക്ഷനായി. എ.എം രൂപ, കെ.ശ്രീനിവാസന്‍, എം.പി.അശോകന്‍, സി.കെ.ഉണ്ണി എന്നിവര്‍ സംസാരിച്ചു. ധന്യ കരിനാട്ട് സ്വാഗതം പറഞ്ഞു.
Summary: Protests against the central policy of dismantling the National Rural Employment Guarantee Scheme