‘വിഷ്ണുവിനെതിരെ നടപടി വേണം’; സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തിക്കോടി സ്വദേശിക്കെതിരെ പ്രതിഷേധം ശക്തം
തിക്കോടി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിവേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് അശ്ലീല ഗ്രൂപ്പുകളിൽ ഷെയർചെയ്ത സംഭവത്തിൽ തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കര നിലയില്‍ വിഷ്ണു സത്യന് (27) എതിരെയാണ് പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടെങ്കിലും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. മൊബെെൽഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കോനേഷൽ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളിലൊരാളായ സ്ത്രീയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും പണസമ്പാദനം നടത്തുകയുമായിരുന്നു ഇയാള്‍ ചെയ്തത്.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ. വിശ്വൻ ചെയർമാനും ടി.കെ മഹേഷ് കുമാർ കൺവീനറുമായാണ് കമ്മിറ്റി രൂപികരിച്ചത്.