എല്ലാ വാർഡിലും മിനി എംസിഎഫ്, മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സി.സി.ടിവികളും; മൂടാടിയെ മാലിന്യ മുക്തമാക്കാൻ പദ്ധതി
മൂടാടി: മാലിന്യ മുക്തം നവ കേരളം പദ്ധതി നടപ്പാക്കുന്നതിൻ്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ ചേർന്നു. ഹരിത സഭകളായാണ് ഗ്രാമസഭകൾ സംഘടിപ്പിച്ചത്. പതിനാറാം വാർഡ് ഹരിത സഭ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, നാലാം വാർഡ് മെമ്പർ വി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
മാർച്ച് 10 മുതൽ ജൂൺ 5 വരെയുള്ള ഒന്നാം ഘട്ടത്തിൽ ഹരിത കർമ സേനകളെ ശാക്തീകരിക്കുകയും പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുകയും എം.സി.എഫ് സ്ഥല സൗകര്യം വർധിപ്പിക്കുകയും ചെയ്തു. ഈ കാലയളവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സെമിനാറും സംഘടിപ്പിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സോഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കും. ഹരിത സഭകളിൽ നിന്നുള്ള നിർദ്ദേശങ്ങളും സമുഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചയിലെ നിർദ്ദേശങ്ങളും പരിഗണിച്ച് പദ്ധതികൾ തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതിയുമായി യോജിപ്പിച്ച് കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ് നിർമ്മിക്കാനും മിനി എം സി എഫുകൾ എല്ലാ വാർഡിലും നിർമ്മിച്ച് മാലിന്യശേഖരണം വികേന്ദ്രികരണം നടപ്പാക്കും. മാലിന്യം വലിച്ചെറിയുന്നത് കണ്ടുപിടിക്കാൻ ജനപങ്കാളിത്തത്തോടെ സി.സി.ടിവികൾ സ്ഥാപിക്കും. പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ ഖര ജൈവ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് സി.കെ ശ്രീകുമാർ അറിയിച്ചു.
Summary: mini MCF will build in every ward and CCTVs to catch litterers; A project to make Moodadi garbage free