വിദ്യാലയങ്ങളിലെ പുരോഗതിക്കായി നൂതന പദ്ധതികള്‍; പന്തലായനി ബിആർസി തലത്തില്‍ പ്രൊജക്റ്റ്‌ അവതരണം


പന്തലായനി: ഗുണമേന്മ വിദ്യാഭാസത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷയും നേതൃത്വം നല്‍കുന്ന
ഹെൽപ്പിങ് ഹാൻഡ് പന്തലായനി ബി ആർ സി തല പ്രൊജക്റ്റ്‌ അവതരണ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് നിർവഹിച്ചു. ഓരോ വിദ്യാലയത്തിലും നടന്ന പ്രീ ടെസ്റ്റിന് ശേഷം അധ്യാപകർ ഒരുമിച്ചിരുന്ന് വിദ്യാലയത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവയ്ക്ക് പരിഹാരമായി പുതിയ പദ്ധതികൾ മുന്നോട്ട് വയ്ക്കുന്ന പദ്ധതിയാണ്‌ ഹെൽപ്പിങ് ഹാൻഡ്.

പന്തലായനി ബി ആർ സി യിലെ 7 ക്ലസ്റ്ററുകളിൽ നിന്നുമുള്ളയുപി, എച്ച്എസ്, എച്ച്എസ്എസ്‌ വിദ്യാലയങ്ങളിൽ നിന്നും 7 ദിവസങ്ങളിലായായി അവതരണം നടത്തി. ഓരോ ക്ലസ്റ്റർകളിൽ നിന്നും യുപി, എച്ച്എസ്, എച്ച്എസ്എസ്‌ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 21 സ്കൂളുകളുടെ അവതരണം ആണ് നടക്കുന്നത്. ഇങ്ങനെ ഓരോ വിദ്യാലയത്തിലും തയ്യാറാക്കപ്പെട്ട പ്രോജക്ടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 21 പ്രോജക്ടുകൾ ബി ആർ സി തലത്തിൽ അവതരിപ്പിക്കും.

ചടങ്ങിൽ നഗരസഭ ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷതയും ബിപിസി ദീപ്തി ഇ.പി സ്വാഗതവും പറഞ്ഞു. ഡയറ്റ് ഫാക്കൽറ്റി മിത്തു തിമോത്തി മുഖ്യഥിതിയായിരുന്നു. ട്രെയിനർ വികാസ് നന്ദി പറഞ്ഞു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി പ്രധാന അദ്ധ്യാപകരും പ്രൊജക്റ്റ്‌ കോർഡിനേറ്റർമാരും പങ്കെടുത്തു.