പാലിയേറ്റീവ് കെയര്‍ ദിനം; പ്രിയതമയുടെ ഓര്‍മക്കായി കീഴരിയൂര്‍ കൈന്‍ഡിന് ഹോം കെയര്‍ വാഹനം നല്‍കി ഓയില്‍ മില്‍ ഉടമ ഇ.എം വല്‍സന്‍


കീഴരിയൂര്‍: പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ അകാലത്തില്‍ പൊലിഞ്ഞ പ്രിയതമ വി.വി. ബിന്ദുവിന്റെ ഓര്‍മക്കായി കീഴരിയൂരിലെ കൈന്‍ഡ് പാലിയേറ്റീവ് കെയറിന് ഹോം കെയര്‍ വാഹനം നല്‍കി ജയശ്രീ ഓയില്‍ മില്‍ ഉടമ ഇ.എം വല്‍സന്‍. തന്റെ ഭാര്യ പതിനഞ്ച് വര്‍ഷം കാന്‍സര്‍ രോഗ ബാധിതയായി കിടപ്പിലായപ്പോള്‍ കൃത്യമായ പരിചരണം നല്‍കി കൂടെ നിന്ന കൈന്‍ഡിന് രണ്ടാം ഓര്‍മ ദിനത്തിലാണ് വാഹനം കൈമാറിയത്.

നടുവത്തൂര്‍ ശൈലജ ഭവനില്‍ നടന്ന ചടങ്ങ് ഡോ.സന്ധ്യാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാഹന സമര്‍പ്പണം കൈന്‍ഡ് ചെയര്‍മാന്‍കുളങ്ങര പ്രഭാകരകുറുപ്പ് കൈന്‍ഡ് ജനറല്‍ സെക്രട്ടറി കുളങ്ങര പ്രഭാകരകുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഇ.എം. വത്സനില്‍ നിന്ന് ഏറ്റുവാങ്ങി.

ഇ.എം പവിത്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല, ബ്ലോക്ക്സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം.രവീന്ദ്രന്‍, കെ.പി. ഭാസ്‌കരന്‍, ഇടത്തില്‍ ശിവന്‍, വി.കെ. യൂസഫ്, ശശി പാറോളി, ഇ.എം.വത്സന്‍
വിശ്വന്‍ യു.കെ. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ ഇ.എം. മനോജ്, കെ.ഗോപാലന്‍, വ്യാപരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.കെ. മനോജ്, കാട്ടുകണ്ടി കുഞ്ഞബ്ദുല്ല, വിജേഷ്, റഫീക്ക് പറമ്പില്‍, സി.രാഘവന്‍, എന്നിവര്‍ പ്രസംഗിച്ചു.