‘പ്രയാസപ്പെടുന്നവരെ ചേര്‍ത്തുനിര്‍ത്തി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം’; നാടകമുള്‍പ്പെടെ വിവിധ കലാപരിപാടികളോടെ മൂന്നാം വാര്‍ഷികദിനം ആഘോഷമാക്കി പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മ


പേരാമ്പ്ര: മൂന്നാം വാര്‍ഷികം ആഘോഷിച്ച് പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മ. എം.പി ഷാഫി പറമ്പില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രയാസപ്പെടുന്നവരെ ചേര്‍ത്തുനിര്‍ത്തി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കലാ സാംസ്‌കാരിക, വിദ്യാഭ്യാസ ആതുരസേവന മേഖലയില്‍ പ്രിയദര്‍ശിനി ഗ്ലോബല്‍ കൂട്ടായ്മ ഈ നാടിന് നല്‍കുന്നത് മഹത്തായ സന്ദേശമാണെന്നും ഷാഫി പറഞ്ഞു.

കൂട്ടായ്മയുടെ ചെയര്‍മാന്‍ കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി. എംകെ ദിനേശന്‍ സ്വാഗതവും റഷീദ് ചെക്യലത്ത് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രദേശത്തെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും എം ബി ബി എസ്, ബി എ എം എസ് ഉന്നത വിജയികളെയും ഉപഹാരം നല്‍കി അനുമോദിച്ചു.

നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശോഭന വൈശാഖ്, മെമ്പര്‍മാരായ കെ മധു കൃഷ്ണന്‍, ഷിനി ടി വി, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, രാജേഷ്വി കീഴരിയൂര്‍, വി പി ദുല്‍ഖിഫില്‍, വി വി ദിനേശന്‍, ടിപി നാസര്‍, വത്സന്‍ എടക്കോടന്‍, കെ. സജീവന്‍, ഗീത കല്ലായി, അദ്വൈത് പി.ബി, രഘുനാഥ് പുറ്റാട് എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരിക സദസ്സിന്റെ ഉദ്ഘാടനം രമേശ് കാവില്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം സാഹിതി തീയേറ്റര്‍സ് അവതരിപ്പിച്ച മുച്ചീട്ടുകളിക്കാരന്റെ മകള്‍ നാടകവും, പ്രദേശത്തെ കുട്ടികളുടെയും കുടുംബശ്രീപ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ നടന്നു.