”ഒരു ദിവസം ബസ്സുകളുടെ മത്സര ഓട്ടത്തില്‍ ഇതുപോലെ എത്ര പാവങ്ങള്‍ പിടഞ്ഞു വീഴുന്നുണ്ടാവും” ; കോരപ്പുഴ പാലത്തിനരികില്‍ വാഹനാപകടത്തിന് സാക്ഷിയാവേണ്ടിവന്ന അനുഭവം പങ്കുവെച്ച് കൊയിലാണ്ടി സ്വദേശി
കൊയിലാണ്ടി: കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ശ്രദ്ധക്ഷണിച്ച് കൊയിലാണ്ടി സ്വദേശി വൈഷ്ണവി ശ്രീധറിന്റെ ഫേസ്ബുക്ക് കുറിപ്പ്. കോഴിക്കോട്- വടകര ബസില്‍ ആനക്കുളത്തേക്ക് തിരിച്ചുവരുംവഴി വാഹനാപകടത്തിന് ദൃക്സാക്ഷിയായ അനുഭവം വിവരിച്ചുകൊണ്ട് ബസുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെടുകയാണ് വൈഷ്ണവി.
ബസ് വടകരയിലേക്ക് വരുംവഴി കോരപ്പുഴ പാലത്തിന് അരികിലെ വളവില്‍വെച്ച് ബൈക്ക് യാത്രികനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
‘പാലം കഴിഞ്ഞ് വളവ് തിരിഞ്ഞപ്പോഴേക്കും ബസ്സിന്റ ഹോണ്‍ വല്ലാതെ അടിച്ചോണ്ടിരിക്കുന്നു. പെട്ടന്നൊരു സൗണ്ടും ഞാന്‍ കണ്ണുതുറന്ന് പുറത്തേക്ക് നോക്കിയപ്പോഴേക്കും ഒരു പള്‍സര്‍ 350 റോഡിലൂടെ ഉരഞ്ഞുനീങ്ങുന്നു. അപ്പുറത്തേക് ഒരാള്‍ തെറിച്ഛ് വീണുകിടക്കുന്നു. പിന്നെ ബസ്സിന് പുറകെ ആളുകള്‍ ഓടുന്നു, വീണുകിടക്കുന്ന ആളിന്റെ ചുറ്റിലും ആളുകള്‍ കൂടുന്നു.. ബസ്സ് ഡ്രൈവര്‍ കുറച്ച് ദൂരെ ബസ്സ് നിര്‍ത്തി പുറകോട്ട് നോക്കുമ്പോള്‍ ആരും വീണുകിടക്കുന്ന ആളിനെ തൊട്ടു നോക്കുന്നുപോലും ഇല്ല. ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങി അയാള്ടെ അടുത്തേക്ക് ഓടിച്ചെന്നു മൂക്കില്‍ നിന്നും തലയില്‍ നിന്നും ചോര ഒളിച്ചോണ്ടിരിക്കുന്നു. ഉടനെ പള്‍സ് പിടിച്ച് നോക്കി അയാളെ തട്ടിവിളിച്ചു എല്ലാ പ്രായക്കാരും അവിടെ കൂടിയപ്പോഴും ആരും അയാളെ തൊട്ടുനോക്കിയത് പോലും ഇല്ല. ഞാന്‍ അവിടെ നിക്കുന്നവരോട് പെട്ടന്ന് ആംബുലന്‍സ് വിളിക്കു പെട്ടന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു, പക്ഷെ ആംബുലന്‍സ് വരുന്നത് വരെ കാത്തുനില്‍ക്കാതെ അയാളെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ഡ്രൈവറും കണ്ടക്ടറും കൂടെ പോയി, നാട്ടുകാര്‍ കയറ്റിവിട്ടു എന്ന് പറയുന്നതാവും ശെരി.” അവര്‍ കുറിക്കുന്നു.
ബസുകള്‍ ഇത്തരത്തില്‍ മത്സരയോട്ടം നടത്തുമ്പോള്‍ അതിലെ യാത്രക്കാര്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ‘ബസ്സുകള്‍ മത്സര ഓട്ടം നടത്തുമ്പോള്‍ അതിലിരിക്കുന്നവരും ഇതൊക്കെ ഒന്ന് ചിന്തിക്കണം ഡ്രൈവറോട് സ്പീഡ് കുറക്കാന്‍ പറയാനുള്ള ധൈര്യം കാണിക്കണം..ഇന്ന് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്നുള്ള കുറ്റബോധം എനിക്കുണ്ട്.അധികാരികള്‍ ഇതിനുവേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു? ഓരോ ബസ്സ് യാത്രികരും ഓര്‍ക്കുക പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ പിടയുന്നത് മറ്റൊരാളുടെ കുടുംബവും നഷ്ടപെടുന്നത് അയാളുടെ സന്തോഷവും ആണെന്ന്’
വൈഷ്ണവിയുയെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്ന് എനിക്ക് കോഴിക്കോട് വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു സാധാരണ ടുവീലറില്‍ ആണ് ഞാന്‍ പോകുന്നത് പക്ഷെ വെയിലിന്റെ ചൂട്കാരണം ഞാന്‍ ബസ്സില്‍ പോകാമെന്ന് കരുതി ആനക്കുളം വണ്ടിവെച്ച് ബസ്സില്‍ കയറി.കണ്ണൂര്‍ കോഴിക്കോട് ബസ്സില്‍ ആണ്കയറിയത് ഡ്രൈവര്‍ ചേട്ടന് നല്ല സ്പീഡില്‍ എല്ലാ വണ്ടികളെയും ഓവര്‍ടെക് ചെയ്ത് പറപ്പിച്ചുവിടുമ്പോള് ഞാന്‍ എന്റെ ഫോണില്‍ കളിച്ചുകൊണ്ടിരുന്നു,കോഴിക്കോട് എത്തുമ്പോഴേക്കും ഞാന്‍ ഉറങ്ങുകയും ചെയ്തു.അവിടെ എത്തി ആവശ്യം കഴിഞ്ഞ ഞാന്‍ തിരിച്ചും ബസ്സ് പിടിച്ചു കോഴിക്കോട് വടകര ബസ്സ് ആയിരുന്നു അത്, ഞാന്‍ ബസ്സില്‍ കയറി ഹെഡ്സെറ്റും കുത്തി യൂട്യൂബ് നോക്കികൊണ്ടിരിക്കുകയായിരുന്നു ജോസഫ് അന്നം കുട്ടി ജോസ്ന്റെ വീഡിയോ ആയിരുന്നു സ്ക്രോള്‍ ചെയ്തപ്പോ കണ്ട വീഡിയോ ഞാന്‍ അത്കെട്ടുകൊണ്ട് കണ്ണടച്ചുകിടന്നു അപ്പോഴേക്കും ബസ്സ് കോരപ്പുഴ പാലം കഴിഞ്ഞു സ്പീഡ്ന്റെ കാര്യംപിന്നെ പറയണ്ടല്ലോ ഈ ചേട്ടനും ഒട്ടും മോശമല്ല.
പാലം കഴിഞ്ഞ് വളവ് തിരിഞ്ഞപ്പോഴേക്കും ബസ്സിന്റ ഹോണ്‍ വല്ലാതെ അടിച്ചോണ്ടിരിക്കുന്നു പെട്ടന്നൊരു സൗണ്ടും ഞാന്‍ കണ്ണുതുറന്ന് പുറത്തേക്ക് നോക്കിയപ്പോഴേക്കും ഒരു പള്‍സര്‍ 350 റോഡിലൂടെ ഉരഞ്ഞുനീങ്ങുന്നു അപ്പുറത്തേക് ഒരാള്‍ തെറിച്ഛ് വീണുകിടക്കുന്നു. പിന്നെ ബസ്സിന് പുറകെ ആളുകള്‍ ഓടുന്നു,വീണുകിടക്കുന്ന ആളിന്റെ ചുറ്റിലും ആളുകള്‍ കൂടുന്നു.. ബസ്സ് ഡ്രൈവര്‍ കുറച്ച് ദൂരെ ബസ്സ് നിര്‍ത്തി പുറകോട്ട് നോക്കുമ്പോള്‍ ആരും വീണുകിടക്കുന്ന ആളിനെ തൊട്ടു നോക്കുന്നുപോലും ഇല്ല ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങി അയാള്ടെ അടുത്തേക്ക് ഓടിച്ചെന്നു മൂക്കില്‍ നിന്നും തലയില്‍ നിന്നും ചോര ഒളിച്ചോണ്ടിരിക്കുന്നു ഉടനെ പള്‍സ് പിടിച്ച് നോക്കി അയാളെ തട്ടിവിളിച്ചു എല്ലാ പ്രായക്കാരും അവിടെ കൂടിയപ്പോഴും ആരും അയാളെ തൊട്ടുനോക്കിയത് പോലും ഇല്ല.ഞാന്‍ അവിടെ നിക്കുന്നവരോട് പെട്ടന്ന് ആംബുലന്‍സ് വിളിക്കു പെട്ടന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു, പക്ഷെ ആംബുലന്‍സ് വരുന്നത് വരെ കാത്തുനില്‍ക്കാതെ അയാളെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ഡ്രൈവറും കണ്ടക്ടറും കൂടെ പോയി , നാട്ടുകാര്‍ കയറ്റിവിട്ടു എന്ന് പറയുന്നതാവും ശെരി…
ഞാന്‍ കുറച്ച് നേരം അവിടെ നിന്നു ആരൊക്കെയോ പോലീസിനെ വിവരം അറിയിക്കുന്നുണ്ട്, വീഴ്ചയില്‍ അയാളുടെ ഫോണ്‍ റോഡില്‍ ഉണ്ടായിരുന്നു അവിടെ ഉള്ള ചേച്ചി ആ ഫോണ്‍ നോക്കിയപ്പോള്‍ അത് ലോക്കും ആയിരുന്നു അയാള്‍ ആരാണെന്ന് അവിടെ ആര്‍ക്കും അറിയില്ല.ഞാന്‍ അവിടെ നിന്ന് മറ്റൊരു ബസ്സില്‍ കയറി കൊയിലാണ്ടി എത്താറാവുമ്പോള്‍ അതിലെ കണ്ടക്ടര്‍ ഡ്രൈവറോട് പറയുന്നത് കേട്ടു ആ ബൈക്ക്കാരന് സീരിയസ് ആണെന്ന്.ഒരു ദിവസം ബസ്സുകളുടെ മത്സര ഓട്ടത്തില്‍ ഇതുപോലെ എത്ര പാവങ്ങള്‍ പിടഞ്ഞു വീഴുന്നുണ്ടാവും…? അഞ്ചോ പത്തോ മിനുട്ട് നേരത്തെ എത്താന്‍ വേണ്ടി മത്സര ഓട്ടം നടത്തുമ്പോള്‍ ഇതുപോലെ റോഡില്‍ ചോരചിന്തുന്നത് ഇനിയും കണ്ടു നില്ക്കാന് വയ്യ.
ഇന്ന് എന്റെ മുന്നില്‍ കിടന്ന് പിടഞ്ഞ ആ മനുഷ്യനെ കാത്ത് ഒരു കുടുംബം ഉണ്ട് ജീവനുതുല്യം സ്നേഹിക്കുന്ന സുഹൃത്തുകളും നാട്ടുകാരും ഉണ്ട്..തിരിച്ചു വരുന്നതും കാത്തുനില്ക്കുന്ന വീട്ടുകാര്‍ അറിയുന്നുണ്ടോ ജീവനുവേണ്ടി പിടയ്ക്കുകയാണ് ഇവിടെ എന്ന്…ബസ്സുകള്‍ മത്സര ഓട്ടം നടത്തുമ്പോള്‍ അതിലിരിക്കുന്നവരും ഇതൊക്കെ ഒന്ന് ചിന്തിക്കണം ഡ്രൈവറോട് സ്പീഡ് കുറക്കാന്‍ പറയാനുള്ള ധൈര്യം കാണിക്കണം..ഇന്ന് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്നുള്ള കുറ്റബോധം എനിക്കുണ്ട്.അധികാരികള്‍ ഇതിനുവേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു? ഓരോ ബസ്സ് യാത്രികരും ഓര്‍ക്കുക പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ പിടയുന്നത് മറ്റൊരാളുടെ കുടുംബവും നഷ്ടപെടുന്നത് അയാളുടെ സന്തോഷവും ആണെന്ന്.