സമയത്തെ ചൊല്ലിയുള്ള വാക്കേറ്റം; മട്ടന്നൂരില്‍ തമ്മിൽ തല്ലി സ്വകാര്യ ബസ് ജീവനക്കാർ (വീഡിയോ കാണാം)


Advertisement

കണ്ണൂർ: സമയത്തെ ചൊല്ലിയുള്ള വാക്കുതർക്കം ചെന്നെത്തിയത് കയ്യാങ്കളിയിൽ. മട്ടന്നൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്.

Advertisement

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് ജീവനക്കാർ കൂട്ടം തിരിഞ്ഞ് ഏറ്റുമുട്ടി.

Advertisement

കണ്ണൂരിൽ നിന്ന് മത്സരിച്ചോടിയെത്തിയ ബസുകള്‍ മട്ടന്നൂർസ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ, പ്രസാദം എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് തല്ലുണ്ടായത്. ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി ഇരു ബസുകളും കസ്റ്റഡിയിലെടുത്തു.

Advertisement

വീഡിയോ കാണാം: