സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം; ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
ചേമഞ്ചേരി: പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ചേമഞ്ചേരിയില്‍ വെച്ച് നടന്നു.േചമഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ.ജിസി പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ ദിവാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉള്ളൂര്‍ ദാസന്‍, ടി.പി ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി അശ്വനിദേവ് സ്വാഗതവും കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
അഡ്വ: ജി. പ്രശാന്ത് കുമാര്‍ പ്രഡിഡണ്ട്, പി.എം തോമസ് മാസ്റ്റര്‍, കെ. നൗഷാദ് വൈസ് പ്രസിഡണ്ട്മ്മാരായി പി.കെ ദിവാകരന്‍ മാസ്റ്റര്‍, സെക്രട്ടറിമാരായി സി. അശ്വനിദേവ്, മൊയ്തീന്‍ കോയ ടി.എ, വി. ദിനേശന്‍. ജോയിന്റ് സെക്രട്ടറിമാരായി ഒള്ളൂര്‍ ദാസന്‍ ട്രഷറര്‍ എന്നീ ഭാരവാഹികളെയും തെരഞ്ഞെടുത്തു.