‘നിത്യോപയോഗ സാധനങ്ങൾക്കും നിർമ്മാണ വസ്തുക്കൾക്കും വില വർദ്ധിക്കുന്നു’; കൊയിലാണ്ടിയിൽ ധർണ്ണയുമായി മുസ്ലിം ലീഗ്
കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. വില വർദ്ധനവ് പിടിച്ചു നിർത്താൻ ഒന്നും ചെയ്യാൻ കഴിയാത്ത ഇടതു സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു. ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.അഷറഫ്, കെ.എസ്.ടി.യു.ജില്ലാ സെക്രട്ടറി അൻവർ ഇയ്യഞ്ചേരി, എ.അസീസ്, വി.എം.ബഷീർ, ടി.വി. ഇസ്മയിൽ, ടി.കെ.ഇബ്രാഹിം, വി.വി.ഫക്രുദ്ധീൻ,റാഫി മാടാക്കര, സി.കെ.മുഹമ്മദലി, പി.പി.യൂസഫ്, അബ്ദുറഹ്മാൻ ബസ്ക്രാൻ, സലാം നടേരി, എൻ.എൻ.സലീം, പി.അഷറഫ്, ജെ.വി.അബൂബക്കർ സംസാരിച്ചു. സെക്രട്ടറി എം.അഷറഫ് സ്വാഗതവും വി.വി.നൗഫൽ നന്ദിയും പറഞ്ഞു.
Summary: ‘Prices rise for consumer goods and construction materials’; Muslim League with dharna at Koyilandy