നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബര്‍ മൂന്ന് മുതല്‍; ചെങ്ങോട്ടുകാവ് ശ്രീരാമനന്ദാശ്രമത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


Advertisement

ചെങ്ങോട്ടുകാവ്: ശ്രീരാമാനന്ദാശ്രമത്തില്‍ നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബര്‍ 3 മുതല്‍13 വരെ നടക്കും. പാലക്കാട് ദയാനന്ദാശ്രമത്തിലെ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികളാണ് യജ്ഞാചാര്യന്‍.

Advertisement

ഒക്ള്‍ടോബര്‍ 3 വ്യാഴം രാവിലെ അഞ്ച് മണിക്ക് കലവറ നിറക്കല്‍, ആറ് മണിക്ക് ആചാര്യ വരണം, ദീപപ്രോജ്വലനം എന്നിവ നടക്കും. ഒക്ടോബര്‍ നാലു മുതല്‍ പത്തുവരെ രാവിലെ 6.30 മുതല്‍ വൈകുന്നേരം ആറ് വരെ ശ്രീമദ് ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.

Advertisement

10ന് യജ്ഞസമര്‍പ്പണം, രുദ്രാഭിഷേകം, വിശേഷാല്‍ പൂജകള്‍, ഗ്രന്ഥം വെപ്പ്, സംഗീതാര്‍ച്ചന. 11 വെള്ളിയാഴ്ച വിശേഷാല്‍ പൂജകള്‍, 7 മണിക്ക് ദേവരാജന്‍ രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജന്‍. 12ന് മഹാനവമി വിശേഷാല്‍ പൂജകള്‍, 7 മണിക്ക് ശ്രീരാമാനന്ദ ഭജന സമിതിയുടെ ഭജന്‍. 13ന് വിജയദശമി സാമി ശിവകുമാരാനന്ദ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നു.

Advertisement