ദാമ്പത്യ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നവരേ, നിങ്ങൾ അറിയാൻ ഒരുപാടുണ്ട്; യുവതീ യുവാക്കള്‍ക്കായി കൊയിലാണ്ടി നഗരസഭയുടെ ‘സേവ് ദി ഡേറ്റ്’


കൊയിലാണ്ടി: നവദമ്പതികള്‍ക്കും വിവാഹിതരാവാന്‍ പോകുന്നവര്‍ക്കുമായി കൊയിലാണ്ടിയിൽ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് നടത്തുന്നു. സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭയും ചേര്‍ന്നാണ് കൗണ്‍സിലിങ് നടത്തുന്നത്.

മുഖ്യാതിഥിയായി യുവ കവയിത്രി ആര്യാ ഗോപി പങ്കെടുക്കും. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ മാർച്ച് മൂന്നിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

കൗണ്‍സിലിങിന് പങ്കെടുക്കുന്നതിനായി ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ അഡ്വ. പി.സതീദേവി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഷിജു മാസ്റ്റര്‍, ഐ.ഡി.എസ് സൂപ്പര്‍വൈസര്‍ സബിത സി, സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ കൗണ്‍സിലിങില്‍ പങ്കെടുക്കും.