മാലിന്യം വലിച്ചെറിഞ്ഞാൽ പണി പാളുമേ… കൊയിലാണ്ടിയിൽ വരുന്നു നിരീക്ഷണ സ്കോഡുകളും, സിസിടിവി ക്യാമറകളും; മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾക്ക് തുടക്കമായി
കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയ്നിന്റെ ഭാഗമായുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്ത ഫ്ലൈ ഓവറിന് താഴെയുളള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
‘വലിച്ചെറിയൽ മുക്ത കേരള ‘ത്തിന്റെ ഭാഗമായി ഗാർഹിക, സ്ഥാപന, പൊതുതലങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. നഗരസഭതലത്തിൽ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണ സ്കോഡുകൾ പ്രവർത്തിക്കും. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുക എന്നതാണ് ഇതിലെ പ്രധാന കടമ്പകളിലൊന്ന്. ഇതിനായി സി സി ടി വി ക്യാമറകൾ ഉൾപ്പടെ സ്ഥാപിച്ചുകൊണ്ട് കൊണ്ട് പ്രാവർത്തികമാക്കും.
നഗരസഭ ചെയർ പേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, ആരോഗ്യ വിഭാഗം എച്ച് എസ് ബാബു, ഹെൽത്ത് ഇൻസ്പെകർമാരായ റിഷാദ്, സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, തൊഴിലാളികൾ ഉൾപ്പടെ ചേർന്ന് കൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് നഗരസഭയിൽ ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.
Summary: Pre-monsoon cleaning work has started in Koyilandy