കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/03/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ്; 5.51 കോടിയുടെ ഭരണാനുമതി
ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ് നവീകരണത്തിന് 5.51 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി എം.എല്‍.എ പി.ടി.എ റഹീം അറിയിച്ചു. കുന്ദമംഗലം മുക്കം റോഡില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പമാര്‍ഗ്ഗമായ ഈ റോഡിനെ നിലവില്‍ 5 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡുമായാണ് ബന്ധിപ്പിക്കുന്നത്.
ചെത്തുകടവ് ജംഗ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് റിംഗ് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരി – വരിട്ട്യാക്കില്‍ റോഡില്‍ നിന്നുള്ള കണക്ഷന് റോഡ് കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.
കുടിവെള്ള വിതരണോദ്ഘാടനം
ജനകീയാസൂത്രണം 2021 – 22 പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. പി സുധ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ, പി സിജീഷ്, ബാവ കൊന്നേക്കണ്ടി, സുബിഷ എന്നിവർ സംസാരിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഫുഡ് പ്രൊസസ്സിങ്ങ്: അപേക്ഷ ക്ഷണിച്ചു.
മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന സൗജന്യ ഫുഡ് പ്രൊസസ്സിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2432470, 9447276470, 0495 2962470.
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് ഐസിഡിഎസ് കൊടുവള്ളി അഡീഷണലിന് കീഴിലെ 148 അങ്കണവാടികളിലേക്ക് സ്പോര്‍ട്സ് കിറ്റ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 17 ഉച്ച ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2281044.
ടെണ്ടര്‍ ഫോം വിതരണം 22 വരെ നീട്ടി
ഡിടിപിസിക്ക് കീഴിലുള്ള ബീച്ച് അക്വേറിയം, കഫെറ്റീരിയ എന്നിവ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചതിന്റെ ഫോം വിതരണം മാര്‍ച്ച് 22ന് ഉച്ച ഒരു മണി വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 23 ഉച്ച ഒരു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2720012
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് മാര്‍ച്ച് 23, 24 തീയതികളില്‍
കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ മാര്‍ച്ച് മാസത്തെ സിറ്റിംഗ് 23, 24 തീയതികളില്‍ രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.