കൊയിലാണ്ടിയിൽ പ്രവാസി ഭദ്രതാ പദ്ധതി ധനസഹായ വിതരണം
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ പദ്ധതിയുടെ ഭാഗമായി ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പദ്ധതിയിലൂടെ ധനസഹായം വിതരണം ചെയ്യുന്നത്.
രണ്ട് ലക്ഷം രൂപയാണ് പലിശ രഹിത വായ്പയായി അനുവദിക്കുന്നത്. സംരംഭം തുടങ്ങി ആദ്യ മൂന്ന് മാസം വായ്പയ്ക്ക് മോറട്ടോറിയമാണ്. തുടര്‍ന്ന് 22 മാസം കൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര, കൗണ്‍സിലര്‍മാരായ പി.ബി.ബിന്ദു, ടി.പി.ശൈലജ, ജിഷ പുതിയേടത്ത്, പി.പ്രജിഷ, സി.ഡി.എസ് അധ്യക്ഷ കെ.കെ.വിബിന, കെ.എം.പ്രസാദ്, എം.പി.ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന തലത്തില്‍ അഗ്നി രക്ഷാ വകുപ്പ് കുടുംബശ്രി പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന അഗ്നി രക്ഷാ, പ്രാഥമിക ശുശ്രൂഷ പരിശീലനത്തിന്റെ ഭാഗമായി കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ ക്ലാസെടുത്തു.