പരിശോധനയ്‌ക്കൊപ്പം ലബോറട്ടറി സൗകര്യവും; കൊല്ലത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി പ്രതീക്ഷ, ശാന്തിതീരം റസിഡന്‍സ് അസോസിയേഷനും എ.ആര്‍.സി മെഡിക്കല്‍ ലാബും


Advertisement

കൊല്ലം: പ്രതീക്ഷ, ശാന്തിതീരം റസിഡന്‍സ് അസോസിയേഷനുകളും എ.ആര്‍.സി മെഡിക്കല്‍ ലാബും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കൊപ്പം ലബോറട്ടറി പരിശോധനകള്‍ക്കുള്ള സൗകര്യവും ഒരുക്കിയിരുന്നു. നിരവധി പേര്‍ ഈ അവസരം പ്രയോജനപ്പെടുത്തി.

Advertisement

കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത് മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി രവീന്ദ്രന്‍ നികുഞ്ജം ആധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ (എം.ബി.ബി. എസ്, എം.ഡി.) ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശാന്തിതീരം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പ്രസീത സതീശന്‍ സ്വാഗതവും രാജീവന്‍ നടുവിലക്കണ്ടി നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement

Summary: pratheeksha Shanthithiram Residence Association and ARC Medical Lab with Free Medical Camp