കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠകള്‍ക്ക് പ്രഭാമണ്ഡലം സമര്‍പ്പിച്ചു


കൊയിലാണ്ടി:  കൊല്ലം ചിറയ്ക്ക് സമീപം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠകള്‍ക്ക് പ്രഭാമണ്ഡലം സമര്‍പ്പിച്ചു. മഹാവിഷ്ണു, ദുര്‍ഗ്ഗാദേവി, അയപ്പഭഗവാന്‍ എന്നീ പ്രതിഷ്ഠകള്‍ക്കാണ് പ്രഭാമണ്ഡലം സമര്‍പ്പിച്ചത്.

സമര്‍പ്പണ ചടങ്ങില്‍ മേല്‍ശാന്തി കന്മന ഇല്ലം രാജന്‍ നമ്പൂതിരി, പരിപാലന സമിതി പ്രസിഡണ്ട് ഇ.എസ് രാജന്‍ സെക്രട്ടറി സജി തെക്കയില്‍ പി.കെ ബാലകൃഷ്ണന്‍, വേണു ഇ.എന്‍, കെ. കൃഷ്ണന്‍, സുരേഷ് ചിറക്കല്‍, ശാരദാ ദാസൂട്ടി എന്നിവര്‍ പങ്കെടുത്തു.

Description: Prabhamandalam dedicated to deities at Ananthapuram Maha Vishnu Temple.