തുടർച്ചയായ അഞ്ചാമത്തെ വർഷവും 100 ശതമാനം വിജയം; പൊയിൽക്കാവ് എച്ച്.എസ്.എസ് ന് ഇത് അഭിമാന നേട്ടം
കൊയിലാണ്ടി: പൊയിൽക്കാവിനു ഇത് അഭിമാന നേട്ടമാണ്. തുടർച്ചയായി അഞ്ചാം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നതിന്റെ അഭിമാന മുഹൂർത്തം. ഇരുനൂറ്റി നാല്പത്തിമൂന്ന് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്ധ്യാർത്ഥികളും വിജയം കൊയ്തു.
ഇരുപത്തിമൂന്നു വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതിയവരില്‍ 44,363 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാര്‍ക്ക് ഇല്ലാതിരുന്നിട്ടും കുട്ടികള്‍ മികച്ച മാര്‍ക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.