ആളും ആരവങ്ങളുമായി പാണ്ടിമേളം; പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തില്‍ പെരുവനം കുട്ടൻ മാരാരുടെയും ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാരുടെയും മേള വിസ്മയം


Advertisement

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തില്‍ മേള വിസ്മയം തീര്‍ത്ത് പെരുവനം കുട്ടൻ മാരാരും ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാരും. ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി പടിഞ്ഞാറെക്കാവിൽ ആറാട്ടിനു ശേഷം മേളപ്രമാണത്തിൽ നടന്ന പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ് കാണാനും അസ്വദിക്കാനും നൂറ്കണക്കിന് ഭക്തരാണ് ക്ഷേത്രമുറ്റത്ത് എത്തിയത്.

Advertisement

ഇന്ന് രാവിലെ പടിഞ്ഞാറെക്കാവിൽ ആറാട്ടിനു ശേഷം വനമധ്യത്തിൽ നടന്ന പാണ്ടിമേളത്തിനായിരുന്നു പെരുവനം മേള പ്രമാണം വഹിച്ചത്. ദീപാരാധനക്ക് ശേഷം കിഴക്കെ കാവിൽ നടന്ന ആലിൻകീഴ് മേളത്തിനായിരുന്നു ചേരാനെല്ലൂർ മേളപ്രമാണിയായത്.

Advertisement

കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരവും, പടിഞ്ഞാറെ കാവിൽ ചാക്യാർ കൂത്തും ഉച്ചയോടെ കൊടിയിറക്കലും നടന്നു. കിഴക്കെ കാവിൽ ഉച്ചക്ക് ഓട്ടൻതുള്ളൽ, വൈകീട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകൾ, ആലിൻ കീഴ് മേളത്തിനിടെ ഡയനാമിറ്റ് ഡിസ്പ്ലേ, വെടിക്കെട്ട് എന്നിവ നടന്നു. വടക്കെ മലബാറിലെ പ്രശസ്ത ക്ഷേത്രമായ പൊയിൽക്കാവ് ദുർഗ്ഗാ-ദേവീ ക്ഷേത്രത്തില്‍ 14നാണ് ഉത്സവം കൊടിയേറിയത്. നാളെ ഉത്സം സമാപിക്കും.

Advertisement

Description: Poyilkavu Durga Devi Temple Ulsavam