മേലടി ടൗണ്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ഇന്ന് രാത്രി വൈദ്യുതി മുടങ്ങും
മൂടാടി: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി മേലടി ടൗണ്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ഇന്ന് രാത്രി പത്തുമണി മുതല്‍ വൈദ്യുതി മുടങ്ങും. രാവിലെ അഞ്ച് മണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.
മേലടി ടൗണ്‍, സിറ്റി സെന്റര്‍, ഗണപതി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. ഹൈവേയുടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയ്ക്കുവേണ്ടി എന്‍.എച്ച്.എ.ഐ അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് വൈദ്യുതി വിതരണം തടസപ്പെടുത്തുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.