കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ ഉള്ളൂര്‍കടവ്, ചേലിയ, വലിയാറമ്പത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ജൂണ്‍ 20 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 7.30 മണി മുതല്‍ 11.30 മണി വരെയാണ് ഈ ഭാഗങ്ങളില്‍ വൈദ്യുതി തടസപ്പെടുക.

ആലങ്ങാട്ട്, പയഞ്ചേരി, പയഞ്ചേരി ടവര്‍, പുറത്തൂട്ടുംചേരി എന്നീ ട്രാന്‍സ്‌ഫോര്‍മറകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ 11.30 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയും വൈദ്യുതി മുടങ്ങും. എച്ച്.ടി ടച്ചിങ് ക്ലിയറന്‍സ്, എച്ച്.ടി മെയ്ന്റനന്‍സ് പ്രവൃത്തികള്‍ കാരണമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വര്‍ക്ക് കാരണം വൈദ്യുതി മുടങ്ങും.