ദേശീയപാതയിലെ കുഴികള്‍ ഗതാഗതത്തിന് തടസമാകുന്നു; ചെങ്ങോട്ടുകാവില്‍ വലിയ ഗതാഗതക്കുരുക്ക്


ചെങ്ങോട്ടുകാവ്: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന മേഖലയില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ കാരണം ചെങ്ങോട്ടുകാവില്‍ വന്‍ഗതാഗതക്കുരുക്ക്. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. വെള്ളക്കെട്ടും വലിയ കുഴിയും കാരണം ബൈപ്പാസ് റോഡ് അവസാനിക്കുന്ന ഭാഗത്ത് വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.