പൂക്കാട് അങ്ങാടിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണമാല, ഉടമയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; രണ്ടുമാസത്തിനിപ്പുറം ഉടമയെത്തിയപ്പോള്‍ ഒരുപോറല്‍പോലുമില്ലാതെ ആഭരണം തിരിച്ചേല്‍പ്പിച്ച് പടിഞ്ഞാറയില്‍ രാധ
പൂക്കാട്: രണ്ടുമാസം മുമ്പ് പൂക്കാട് അങ്ങാടിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണമായ ഉടമയെ തിരിച്ചേല്‍പ്പിച്ചതിന്റെ സന്തോഷത്തിലാണ് പടിഞ്ഞാറയില്‍ രാധ. മാല കിട്ടിയതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ ഉടമയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആരും അന്വേഷിച്ച് എത്താത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലായിരുന്നു രാധ. കുറേയേറെ ദിവസങ്ങള്‍ കഴിഞ്ഞാണെങ്കിലും ഉടമസ്ഥന്‍ നേരിട്ടെത്തി മാല കൈപ്പറ്റിയപ്പോള്‍ രാധയ്ക്ക് മനസ് നിറഞ്ഞ സന്തോഷമായിരുന്നു.
കാപ്പാട് സ്വദേശി റസീന നെടൂളിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഏറെ അന്വേഷിച്ചെങ്കിലും മാല ഇനി തിരിച്ചുകിട്ടില്ലയെന്നുതന്നെ കരുതി ഇരിക്കുമ്പോഴാണ് പൂക്കാട് സ്വദേശിനിയായ യുവതിയ്ക്ക് സ്വര്‍ണാഭരണം കഴിഞ്ഞുകിട്ടിയിരുന്നുവെന്ന വിവരം അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥര്‍ രാധയെ സമീപിക്കുകയായിരുന്നു. ഉടമസ്ഥര്‍ പറഞ്ഞ അടയാളങ്ങളും തൂക്കവുമെല്ലാം കൃത്യമാണെന്ന് കണ്ടെതോടെ രാധയ്ക്കും സന്തോഷമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ സെക്രട്ടറി അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആഭരണം കൈമാറി.