എഴുപത്തിയാറാം വയസിലും മായാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് പൂക്കാട് കലാലയത്തിലെ ആദ്യ വിദ്യാര്‍ഥി; കൗതുകത്തോടെ കേട്ടിരുന്ന് പുതുതലമുറ; പൂര്‍വ്വവിദ്യാര്‍ഥി സംഗമവുമായി പൂക്കാട് കലാലയം
പൂക്കാട്: അഞ്ച് പതിറ്റാണ്ട് മുമ്പ് പൂക്കാട് കലാലയത്തില്‍ ആദ്യമായി എത്തിയപ്പോഴുള്ള അനുഭവങ്ങള്‍ ആദ്യ വിദ്യാര്‍ഥിയായ ആനന്ദന്‍ കാട്ടിലപ്പീടക പങ്കുവെച്ചപ്പോള്‍ പുതിയ വിദ്യാര്‍ഥികള്‍ കൗതുകത്തോടെയാണ് കേട്ടത്. നാലു വിദ്യാര്‍ഥികള്‍ മാത്രം പഠിതാക്കളായുള്ള പൂക്കാട് കലാലയം, ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒന്നായിരുന്നു. പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലോയടനുബന്ധിച്ച് നടത്തിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലാണ് ആനന്ദന്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
ആദ്യ ബാച്ചിലെ സംഗീത വിദ്യാര്‍ഥിയായിരുന്ന ആനന്ദന് ഇന്ന് 76 വയസുണ്ട്. വിരലിലെണ്ണാവുന്ന സഹപാഠികള്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇതുവരെയുള്ള ബാച്ചുകളില്‍ നിന്നായി എഴുപതോളം വിദ്യാര്‍ഥികളാണ് പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കുചേര്‍ന്നത്.
കലാലയം പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. യുകെ രാഘവന്‍മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ശിവദാസ് കാരോളി, സുനില്‍ തിരുവങ്ങൂര്‍, അച്യുതന്‍ ചേമഞ്ചേരി ചേമഞ്ചേരി, ആനന്ദന്‍ കാട്ടിലപ്പീടിക, പ്രഭാകരന്‍ ആറാഞ്ചേരി, അഡ്വ.കെ.ടി.ശ്രീനിവാസന്‍, സപ്ന.സി, ബിന്ദു പൊയില്‍ക്കാവ്, ബാബു കാഞ്ഞിലശ്ശേരി, ഉദയകുമാര്‍ കാട്ടിലപ്പീടിക ചന്ദ്രശേഖരന്‍ കോട്ട്, ശ്രീധരന്‍ മാസ്റ്റര്‍ കളത്തില്‍, നിഷ, ആതിര എസ്.ബി, ഗിരിജ.കെ, ശാരദ, വീണ, സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.
ഭാരവാഹികളായി ആനന്ദന്‍ കാട്ടിലപ്പീടിക (ചെയര്‍മാന്‍), പ്രഭാകരന്‍ ആറാഞ്ചേരി (വൈസ് ചെയര്‍മാന്‍), അഡ്വ. കെ.ടി. ശ്രീനിവാസന്‍ (കണ്‍വീനര്‍) സപ്ന.സി , ആതിര എസ്.ബി. (ജോ. കണ്‍വീനര്‍മാര്‍), വേലായുധന്‍ ഫറോക്ക് (ട്രഷറര്‍) എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.
Summary: Pookkad College with Alumni Reunion