എന്‍വേണ്‍ ചക്രവര്‍ത്തിയ്ക്കും രവി കാപ്പാടിനും പൂക്കാട് കലാലയം നാടക പ്രതിഭാ പുരസ്‌കാരം


പൂക്കാട്: എന്‍ വേണ്‍ ചക്രവര്‍ത്തിയ്ക്കും രവി കാപ്പാടിനും പൂക്കാട് കലാലയം നാടക പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹരായി. പ്രസിഡണ്ട് യു.കെ രാഘവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് നാടകരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് എന്‍വേണ്‍ ചക്രവത്തിയ്ക്കും, രവി കാപ്പാടിനും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.

പൂക്കാട് കലാലയം പ്രവര്‍ത്തകനായിരുന്ന നാടക പ്രതിഭ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണാര്‍ത്ഥം
അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ഭാഷണം നടത്തി. കാശി പൂക്കാട് അവാര്‍ഡു ജേതാക്കളെ പരിചയപ്പെടുത്തി.

എന്‍.വി.എസ് പൂക്കാട്, കെ.പി. ഉണ്ണി ഗോപാലന്‍ , ജ്യോതി ബാലന്‍, ശിവദാസ് കാരോളി, സുനില്‍ തിരുവങ്ങൂര്‍, മനോജ് കുമാര്‍, സോമന്‍ പൂക്കാട്, വി.വി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.