പൂക്കാട് കലാലയം കളി ആട്ട പന്തലില്‍ ആവേശത്തിളക്കം; കളി ആട്ട പന്തലിലെത്തിയത് അഞ്ഞൂറിലധികം കുട്ടികള്‍
പൂക്കാട്: പൂക്കാട് കലാലയം സംഘടിപ്പിച്ച കളി ആട്ടത്തിന്റെ മൂന്നാം ദിവസം 200 കുരുന്നു പ്രതിഭകള്‍ കൂടി കളിയാട്ടപ്പന്തലിലെത്തി. അഞ്ഞൂറിലധികം കുട്ടികളാണ് ഈ അവധിക്കാല മഹോത്സത്തില്‍ പങ്കെടുക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രശസ്ത നാടക പ്രവര്‍ത്തക ഗിരിജ രാമാനുജം തഞ്ചാവൂര്‍ കുട്ടിക്കളിയാട്ടം ഉദ്ഘാടനം ചെയ്തു. കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അശോകന്‍ കോട്ട്, സുനില്‍ തിരുവങ്ങൂര്‍, ബാലന്‍ കുനിയില്‍, മനോജ് നാരായണന്‍, കെ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കലാലയത്തിന്റെ സ്‌നേഹോപഹാരം ശിവദാസ് കാരോളി ഗിരിജ രാമാനുജത്തിന് നല്‍കി.
മാടന്‍ മോക്ഷം സംവിധായകന്‍ ജോബി മഠത്തിലും സംഘവും കുട്ടികളുമായി സംവദിച്ചു. കലാലയത്തിന്റെ പന്ത്രണ്ടാമത് കളിയാട്ടത്തിന്റെ ഭാഗമായി നടന്ന വരുന്ന നാടകോത്സവത്തില്‍ കോക്കല്ലൂര്‍ എച്ച്.എസ്.എസിന്റെ ഏറ്റം , അയ്യപ്പനെഴുത്തച്ഛന്‍ UPS ന്റെ മരണ കടി എന്നീ നാടകങ്ങള്‍ അരങ്ങേറി.
Summary: pookkad kalalayam kaliattam