പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷം; ശില്പ ചുമര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു


ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശില്പ ചുവര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കലാലയം ആര്‍ട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിലാണ് ശില്പ ചുമര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് .യു .കെ രാഘവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വച്ച് ഡോ. എം.കെ കൃപാല്‍ ശില്പ മതില്‍ സമര്‍പ്പിച്ചു.

ആര്‍ട്ടിസ്റ്റ് ബിജുവിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ശിവദാസ് കാരോളി, കെ. ശ്രീനിവാസന്‍, ശിവദാസ് ചേമഞ്ചേരി, സുനില്‍ തിരുവങ്ങൂള്‍, വി.വി. മോഹനന്‍ ഡോ. അബൂബക്കര്‍ കാപ്പാട്, കാശി പൂക്കാട് എന്നിവര്‍ സംസാരിച്ചു.