പൂക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ് ലോറിയ്ക്ക് പിന്നിലിടിച്ച് അപകടം


പൂക്കാട്: ദേശീയപാത കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ പൂക്കാട് കെ.എസ്.ആര്‍.ടി.സി ലോറിയില്‍ ഇടിച്ച് അപകടം. പൂക്കാടിനും വെറ്റിലപ്പാറക്കും ഇടയില്‍ പണ്ടോര പെറ്റ് മാളിനടുത്താണ് സംഭവം.

കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍ടി.സി ബസ്സും ലോറിയും. ഇതിനിടിയില്‍ മുന്നില്‍ പോവുകയായിരുന്ന ലോറി കുഴി കണ്ട് വെട്ടിച്ചപ്പോള്‍ ബസ്സ് ലോറിയ്ക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ കെ.എസ്.ആര്‍.ടസി ബസ്സിന്റെ മുന്‍വശത്തെ ചില്ല്  തകര്‍ന്നിട്ടുണ്ട്.