കളി ആട്ടം വേദിയിൽ ആർത്തുല്ലസിച്ച് കുട്ടികൾ; ആവേശമായി കാപ്പാട് കടപ്പുറത്തെ സ്നേഹജ്വാല


ചേമഞ്ചേരി: പൂക്കാട് കലാലയം കളി ആട്ടം വേദിയിൽ ആർത്തുല്ലസിച്ച് കുട്ടികൾ. മൂന്നാം ദിവസത്തെ പരിപാടികൾക്ക് കാപ്പാട് കടപ്പുറം വേദിയായി. കടപ്പുറത്തെ മാനവിയ സ്നേഹജ്വാല കുട്ടികൾക്ക് നവ്യാനുഭവമായി. വിവിധ ജില്ലകളിൽനിന്നായി അഞ്ഞൂറോളം കുട്ടികളാണ് ക്യാമ്പിലുള്ളത്. കുട്ടിക്കളിയാട്ടം രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

അഭീഷ് ശശിധരൻ രമേശ് കാവിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. കുട്ടനും മുട്ടനും മരണമൊഴി എന്നീ നാടകങ്ങൾ അരങ്ങേറി. വെെകീട്ട് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായി കുട്ടികളുമായി സല്ലപിച്ചു. തുടർന്ന് കുട്ടികളും സംഘാടകരും നാട്ടുകാരും ചേർന്ന് മാനവിയ സ്നേഹജ്വാല സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് ബഷീർ പുരസ്ക്കാരം നേടിയ വിജയരാഘവൻ ചേലിയയെ അനുമോദിച്ചു. ബിന്ദു സോമൻ, ഇ.കെ. അജിത് . ശ്യാം സുന്ദർ. കാശി പൂക്കാട് കെ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

ഏപ്രിൽ 27 ന് ആരംഭിച്ച കളി ആട്ടം മെയ് രണ്ടിന് സമാപിക്കും. എല്ലാദിവസവും രാവിലെ നാടകവ്യായാമത്തോടെ ആരംഭിക്കുന്ന ക്യാമ്പിൽ സംവാദങ്ങളും തിയേറ്റർ ആക്ടിവിറ്റികളും ഉണ്ട്. എല്ലാ ദിവസവും വൈകീട്ട് 5.30ന് ആരംഭിക്കുന്ന തിയേറ്റർ ഫെസ്റ്റിവലിൽ കുട്ടികളുടെ നാടകങ്ങൾ അവതരിപ്പിക്കും.

Summary: